Skip to main content

മുളവുകാട് ആശുപത്രിയിൽ കമ്മ്യൂണിറ്റി ഹെൽത്ത് അവയർനെസ് ആൻഡ് ട്രെയിനിംഗ് സെൻ്റർ തുറന്നു

മുളവുകാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച കമ്മ്യൂണിറ്റി ഹെൽത്ത് അവയർനെസ് ആൻഡ് ട്രെയിനിംഗ് സെൻ്ററിൻ്റെ ഉൽഘാടനം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. കമ്മ്യൂണിറ്റി ഡവലപ്പ്മെന്റിന്റെ ഭാഗമായി ഡിപി വേൾഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  വി എസ് അക്ബർ അധ്യക്ഷത വഹിച്ചു. ഡിപി വേൾഡ് കൊച്ചിൻ സിഇഒ പ്രവീൺ തോമസ് ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം എൽസി ജോർജ് , ബ്ലോക്ക് പഞ്ചായത്ത് അംഗം വിവേക് ഹരിദാസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോസ് മാർട്ടിൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമ്മാരായ നികോളസ് ഡിക്കോത്ത്, പി അർ ജോൺ, മെഡിക്കൽ ഓഫീസർ ഡോ: പി വി രശ്‌മി, ഹെൽത്ത് ഇൻസ്പെക്ടർ ബി ഗോപാലകൃഷ്ണൻ, ജിഡ കൗൺസിൽ അംഗം കെ കെ ജയരാജ്, മറ്റു തദ്ദേശ സ്ഥാപന പ്രതിനിധികൾ, വകുപ്പ് അധികൃതർ എന്നിവർ പങ്കെടുത്തു.

date