Skip to main content

ചരിത്ര ഗവേഷണ കൗൺസിൽ പ്രഭാഷണം

             കേരള ചരിത്ര ഗവേഷണ കൗൺസിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി ഇന്ന് (മെയ് 03)ന് വൈകിട്ട് 3.30ന് മാസ്കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ   'Granthappura: Preserving Kerala's Cultural Heritage through Digital Archiving' എന്ന വിഷയത്തിലാണ് പ്രഭാഷണം. കെ.സി.എച്ച്.ആർ ചെയർപേഴ്‌സൺ, പ്രൊഫ. മൈക്കൽ തരകന്റെ  അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻറെ ഡയറക്ടറും പ്രിൻസിപ്പൽ ആർക്കൈവിസ്റ്റുമായ ഷിജു അലക്‌സ് പ്രഭാഷണം നടത്തും. ഹൈബ്രിഡ് രീതിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കെ.സി.എച്ച്.ആർ വെബ്‌സൈറ്റിലെ സൂം ലിങ്കിലൂടെയും പങ്കെടുക്കാം. https://zoom.us/j/95632940501, Zoom ID: 956 3294 0501.

പി.എൻ.എക്‌സ്. 1948/2023

date