Skip to main content

വേൾഡ് മാർക്കറ്റിലെ സൗരോർജ ശീതീകരണ സംഭരണി ഉദ്ഘാടനം ഇന്ന് (03 മെയ്)

             അനെർട്ടിന്റെ സോളാർ സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റിൽ സ്ഥാപിച്ച സൗരോർജ്ജ ശീതീകരണ സംഭരണിയുടെ ഉദ്ഘാടനം ഇന്ന് (3 മെയ്) ഉച്ചക്ക് രണ്ടിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർവഹിക്കും. കൃഷി മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായി പങ്കെടുക്കും.

             8 മെട്രിക് ടൺ കപ്പാസിറ്റിയുള്ള ശീതീകരണ സംഭരണിയിൽ 5 കിലോവാട്ടിന്റെ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. 5000 വാട്ടവർ ബാറ്ററി സ്റ്റോറേജും ഉൾപ്പെടുത്തിയിട്ടുണ്ട്. സോളാർ പാനലിൽ നിന്നുമുള്ള വൈദ്യുതി ഉപയോഗിച്ചാണ് ശീതീകരണ സംഭരണി പ്രവർത്തിക്കുന്നത്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ശീതീകരണ സംഭരണിയിൽ പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ സൂക്ഷിക്കാനാകും.

പി.എൻ.എക്‌സ്. 1951/2023

date