Skip to main content

സംസ്ഥാന തല പട്ടയമേള സമാപന സമ്മേളനം 14ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; വിതരണം ചെയ്യുന്നത് 10000 പട്ടയങ്ങൾ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സംസ്ഥാനതല പട്ടയമേളയുടെ സമാപനം തൃശൂർ തേക്കിൻകാട് മൈതാനിയിൽ മെയ് 14 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 10,000 പട്ടയങ്ങൾ മേളയിൽ വിതരണം ചെയ്യും. 

പട്ടയമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കലക്ടർ വി ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മെയ് 4, 8 തിയ്യതികളിൽ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ്, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ വില്ലജ്ഓഫീസർമാരെയും പങ്കെടുപ്പിച്ചുകൊണ്ട് യോഗം ചേരും. തുടർന്ന് തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി എല്ലാ വില്ലജ് ഓഫീസർമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലും യോഗം ചേരും. പട്ടയമേളയിൽ താലൂക്ക് അടിസ്ഥാനത്തിൽ കൗണ്ടറുകൾ പ്രവർത്തിക്കും. 

കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സബ്ബ് കലക്ടർ മുഹമ്മദ് ഷെഫീക്, അസിസ്റ്റന്റ് കലക്ടർ വി എം ജയകൃഷ്ണൻ, എഡിഎം ടി മുരളി, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date