Skip to main content

കാടുകുറ്റി പഞ്ചായത്തിൽ മാലിന്യ സംസ്കരണം സ്മാർട്ടായി

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ആപ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് മിനി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് നിർവഹിച്ചു. 

മാലിന്യ മുക്ത കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ്  ഹരിതമിത്രം ആപ്പ് എത്തുന്നത്. പഞ്ചായത്തിലെ വീടുകളിൽ ക്യു ആർ കോഡ് പതിപ്പിപ്പിച്ച് സ്കാൻ ചെയ്ത് ആ വീടിന്റെ റേഷൻ കാർഡ് നമ്പർ അടക്കമുള്ള വിവരങ്ങൾ ലഭിക്കും. 
മാലിന്യ ശേഖരണത്തിനായി എത്തുന്ന ഹരിത കർമ്മ സേന പ്രവർത്തകർക്ക് ക്യു ആർ കോഡ് സ്കാൻ ചെയ്യാനും മാലിന്യ ശേഖരണം, യൂസർ ഫീ എന്നിവയും ആയി ബന്ധപ്പെട്ട വിവരങ്ങൾ ഇത് വഴി ആപ്പിൽ ചേർക്കാനും കഴിയും. കെൽട്രോണുമായി സഹകരിച്ചു കൊണ്ടാണ്  ഹരിതമിത്രം ആപ്പ് പദ്ധതി നടപ്പാക്കുന്നത്. 

ചടങ്ങിൽ  വൈസ് പ്രസിഡന്റ് അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി, വാർഡ് മെമ്പർമാർ  തുടങ്ങിയവർ പങ്കെടുത്തു.

date