Skip to main content

വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി മൊബൈൽ ക്രഷ്

ആലോചനയോഗം ചേർന്നു

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി മൊബൈൽ ക്രഷ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. 

 ക്രഷ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. 

സ്കൂൾ തുറക്കുന്നതിന് മുമ്പ് മൊബൈൽ ക്രഷ് ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്താൻ എ.ഡി.എം. നിർദേശിച്ചു. വാഹനം  ഏർപ്പാടാക്കുന്നതിനും  രണ്ട് ഷിഫ്റ്റ്കളിലായി ജീവനക്കാരെ നിയോഗിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം. 

കോൺഫെഡെറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ
(സി. ഐ. ഐ ) ഫണ്ടും സാമൂഹിക പ്രതിബദ്ധതാ  ഫണ്ടും  ക്രഷിനായി ലഭിക്കുമെന്നും  എ. ഡി. എം. അറിയിച്ചു.

യോഗത്തിൽ വെങ്ങോല പഞ്ചായത്ത് പ്രസിഡൻറ് ശിഹാബ്, പള്ളിക്കൽ ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ കെ.ബി. സൈന, വെങ്ങോല പ്ലൈവുഡ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

date