Skip to main content

പരാതി പരിഹാര അദാലത്ത് ഇന്ന് (മെയ് ആറ്) കരുനാഗപ്പള്ളിയില്‍

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്കുകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് ഇന്ന് (മെയ് ആറ്) കരുനാഗപ്പള്ളി ശ്രീധരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തും. 626 അപേക്ഷകളാണ് ലഭിച്ചത്. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി നേതൃത്വം നല്‍കും. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ മന്ത്രിമാര്‍ തീരുമാനം കൈക്കൊളളും.

date