Skip to main content

പൊതു തെളിവെടുപ്പ് സംഘടിപ്പിക്കുന്നു

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 2023 ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള വൈദ്യുതി നിരക്കുകൾ പരിഷ്കരിക്കുന്നതിന് സമർപ്പിച്ച അപേക്ഷയിന്മേൽ പൊതുജനങ്ങളുടെ സൗകര്യാർത്ഥം നേരിട്ടുള്ള പൊതു തെളിവെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കുന്നു. 

2023 മെയ് എട്ടിന്  കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും  2023 മെയ് ഒമ്പതിന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിലും മെയ് 10 ന് എറണാകുളം കൊച്ചിൻ മുൻസിപ്പൽ കോർപ്പറേഷൻ നോർത്ത് ടൗൺ ഹാളിലും മെയ് 15 ന് തിരുവനന്തപുരം വെള്ളയമ്പലം  ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഹാളിലും  രാവിലെ 11 മണിക്കാണ് പൊതു തെളിവെടുപ്പ് നടക്കും.

വിവിധ വൈദ്യുതി ഉപഭോക്താക്കൾ അവരുടെ വൈദ്യുതി ആവശ്യകത മുഴുവനായും കെഎസ്ഇബി ലിമിറ്റഡിൽ നിന്ന് പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ വഴി വൈദ്യുതി ഉപയോഗിക്കുന്നതിന് താൽപര്യം പ്രകടിപ്പിക്കുകയും ഇതിനുള്ള നിരക്കുകൾ കൂടി നിശ്ചയിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി ലിമിറ്റഡ് പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി ഉപയോഗിക്കുന്നതിനുള്ള താരിഫിന്റെ നിർദ്ദേശങ്ങൾ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. നിർദേശങ്ങൾ കമ്മീഷന്റെ വെബ് സൈറ്റിലും (www.erckerala.org) നിർദ്ദേശങ്ങളിന്മേലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും മേൽ പറഞ്ഞ സ്ഥലത്ത് വച്ച് നടക്കുന്ന പൊതുതെളിവെടുപ്പിൽ പങ്കെടുത്ത് സമർപ്പിക്കാം.

 പൊതുതെളിവെടുപ്പിൽ പൊതുജനങ്ങൾക്കും മറ്റു തൽപ്പര കക്ഷികൾക്കും പങ്കെടുത്ത് നേരിട്ട് അഭിപ്രായങ്ങൾ സമർപ്പിക്കാം. തപാൽ മുഖേനയും (kserc@erckerala.org) ഇ- മെയിൽ മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. 

തപാൽ / ഇ-മെയിൽ വഴി അയക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി .എഫ് സി ഭവനം, സി.വി രാമൻപിള്ള  റോഡ്, വെള്ളയമ്പലം , തിരുവനന്തപുരം - 695 010 എന്ന വിലാസത്തിൽ മെയ് 15 ന് വൈകീട്ട് അഞ്ച് മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് - 0471 2735544

date