Skip to main content

രണ്ടാർകരയിൽ ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്റർ ആരംഭിച്ചു

ഗ്രാമീണ മേഖലകളിലും ചികിത്സ സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നാഷണൽ ഹെൽത്ത്‌ മിഷൻ രണ്ടാർകരയിൽ പൂർത്തിയാക്കിയ ആരോഗ്യ ഉപകേന്ദ്രം (ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്റർ) പ്രവർത്തനം ആരംഭിച്ചു. ഡീൻ കുര്യാക്കോസ് എം.പി  വെൽനെസ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുര്യൻമലക്ക് പുറമെ മൂവാറ്റുപുഴ നഗരസഭയിലെ രണ്ടാമത്തെ ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്ററാണിത്.

ജനസംഖ്യ, ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത  എന്നിവ കണക്കിലെടുത്താണ് നഗരസഭയിൽ രണ്ട് വെൽനെസ് സെന്ററുകൾ ആരംഭിക്കുന്നത്. രണ്ടു കേന്ദ്രങ്ങളുടെയും പ്രവർത്തനത്തിനു 50 ലക്ഷം രൂപയാണ് അനുവദിച്ചത്. മരുന്നുവാങ്ങുന്നതിന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് അഞ്ച് ലക്ഷം രൂപയും മെഡിക്കൽ ഉപകരണങ്ങൾക്കായി രണ്ട് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ടെലി മെഡിസിൻ സംവിധാനവും ആരംഭിക്കും. ഒരു ഡോക്ടറുടെയും ഫാമസിസ്റ്റ്,
സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എന്നിവരുടെയും സേവനം ലഭ്യമാണ്.

നഗരസഭ ചെയർമാൻ പി.പി എൽദോസ്  അധ്യക്ഷത വഹിച്ച ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സൺ സിനി ബിജു, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ അബ്‌ദുൾ ഖാദർ അജിമോൻ, പ്രമീള ഗിരീഷ്കുമാർ, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, നഗരസഭ സെക്രട്ടറി എം. മുഹമ്മദ്‌ ആരിഫ്ഖാൻ, വിവിധ വാർഡ് കൗൺസിലർമാരായ ലൈല ഹനീഫ , നെജില ഷാജി, ഫൗസിയ അലി, ജോളി മണ്ണൂർ, ജിനു ആന്റണി, കെ. ജി. അനിൽകുമാർ, ഉദ്യോഗസ്ഥർ,രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date