Skip to main content

സുരക്ഷ 2023 ക്യാമ്പ് സംഘടിപ്പിച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അർഹരായ മുഴുവൻ ഗുണഭോക്താക്കളെയും സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിനായി സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് ക്യാമ്പ് സംഘടിപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ക്യാമ്പ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

 പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് അധ്യക്ഷനായി. വിവിധ ബാങ്കുകളുടെ പങ്കാളിത്തത്തോടെ പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നീ പദ്ധതികൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചു.

ജനപ്രതിനിധികൾ, ബാങ്ക് പ്രതിനിധികൾ, ഉപഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date