Skip to main content

സിവിൽ സർവീസ് പരീക്ഷാ പരീശീലനം

        കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ സിവിൽ സർവീസ് അക്കാദമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  കേരളത്തിലെ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം.  ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.  ഒരു വർഷമാണ് കോഴ്സ് കാലാവധി.  ക്ലാസുകൾ ജൂൺ 20 ന് ആരംഭിക്കും.  അപേക്ഷകൾ മെയ് 20 വരെ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾക്ക് kile.kerala.gov.in, 7907099629, 0471-2479966, 0471-2309012.

പി.എൻ.എക്‌സ്. 2046/2023

date