Skip to main content

താലൂക്ക്തല പരാതി പരിഹാര അദാലത്ത് നാളെ(മെയ് ഒമ്പത്) പത്തനാപുരത്ത്

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്കുകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് നാളെ (മെയ് ഒമ്പത് ) പത്തനാപുരം ക്രൗണ്‍ ആഡിറ്റോറിയത്തില്‍ നടത്തും. 274 അപേക്ഷകളാണ് അദാലത്തിലേക്ക് ലഭിച്ചത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി എന്നിവര്‍ നേതൃത്വം നല്‍കും. കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ, ജനപ്രതിനിധികള്‍, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ മന്ത്രിമാര്‍ തീരുമാനം കൈക്കൊള്ളും.

date