Skip to main content

പരസ്യലേലം

 

എറണാകുളം വില്ലേജിൽ 353/1 സർവെ നമ്പറിൽ ഉൾപ്പെട്ട 0.81 ആർ വസ്തുവിൽ 66/1263 കെട്ടിടത്തിന്റെ 39,96,923 രൂപ കണക്കാക്കിയിട്ടുള്ള ഭാഗാവകാശം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി മെയ് 30ന് രാവിലെ 11ന് എറണാകുളം വില്ലേജ് ഓഫീസിൽ ലേലം ചെയ്യുന്നതാണെന്ന് കണയന്നൂർ തഹസിൽദാർ അറിയിച്ചു. ഗ്രൗണ്ട് ഫ്ളോർ അടക്കം നാല് നിലകളുള്ള കെട്ടിടത്തിന്റെ 7/8 ന്റെ പകുതി അവകാശത്തിലാണ് ലേലം. താൽപര്യമുള്ളവർ മുദ്രവച്ച കവറിൽ മെയ് 27 വൈകിട്ട് അഞ്ചു മണിക്കകം തിരിച്ചറിയൽ രേഖ, പാ൯ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ടെ൯ഡർ സമർപ്പിക്കണം. ഏറ്റവുമധികം മൂല്യം രേഖപ്പെടുത്തിയ പത്തു പേരെ ഉൾപ്പെടുത്തിയാണ് ലേലം. ലേലം കിട്ടുന്ന വ്യക്തി 15% തുക ഉടനെ അടയ്ക്കണം. ബാക്കിത്തുക 30 ദിവസത്തിനുള്ളിലും അടയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കണയന്നൂർ താലൂക്ക് ഓഫീസുമായോ എറണാകുളം വില്ലേജ് ഓഫീസുമായോ ബന്ധപ്പെടുക.

date