Skip to main content

കലാകാരന്റെ ഏറ്റവും വലിയ ആവശ്യം സ്വാതന്ത്ര്യം: കെ ജയകുമാർ

കലാകാരന്റെ ഏറ്റവും വലിയ ആവശ്യം സ്വാതന്ത്ര്യമെന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതുകൊണ്ടാണ് കലാകാരൻ ആകുന്നത്. കലാകാരന്മാർ ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നത് സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു. റവന്യു ഭൂമിക മാസികയുടെ ഒന്നാം വാർഷിക പരിപാടിയോടനുബന്ധിച്ച് റവന്യു ജീവനക്കാരുടെ മക്കൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം 'മുകുളങ്ങൾഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചിത്രകാരന്റ മനസിലൂടെ ആവിഷ്‌കൃതമാകുന്ന നിറങ്ങളും വരകളുമാണ് ചിത്രകല. തനിക്ക് സ്വാതന്ത്ര്യമില്ല എന്ന്  കലാകാരൻ ചിന്തിച്ചാൽ പിന്നെ അയാൾ കലാകാരനായി ഇരിക്കേണ്ടതില്ല. വ്യത്യസ്തമായി വരയ്ക്കാൻ മടിക്കരുത്.  തെറ്റുവരുത്താൻ ഭയക്കരുതെന്നും,  സ്വാതന്ത്ര്യമാണ് ഒരു ചിത്രകാരന്റെ മുഖമുദ്ര എന്നും അദ്ദേഹം പറഞ്ഞു.

ലാൻഡ് റവന്യു കമ്മീഷണർ അനുപമ ടി വി അധ്യക്ഷത വഹിച്ചു. ഐ എൽ ഡി എം ഡയറക്ടർ ഡി സജിത്ത് ബാബുഐ എൽ ഡി എം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അനിൽ സി എസ്ഐ എൽ ഡി എം പ്രോഗ്രാം ഓഫീസർ രാധേഷ് ജി എസ്ദുരന്തനിവാരണ അതോറിറ്റി അസിസ്റ്റന്റ് കമ്മിഷണർ ബീന പി ആനന്ദ്റവന്യു പബ്ലിക് റിലേഷൻസ് ഓഫീസർ എൻ പി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 2070/2023

date