Skip to main content

കെ ഫോൺ സേവനങ്ങൾക്ക് അപ്ഡേഷൻ പൂർത്തിയാക്കണം

         കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്‌ (കെ ഫോൺ) പ്രൊജക്ട് ദ്രുതഗതിയിൽ പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കുന്നതിനായി കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും selfcare.kfon.co.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണെന്ന് കെ ഫോൺ മാനേജിങ് ഡയറക്ടർ അറിയിച്ചു.  സിംഗിൾ പോയിന്റ് ഓഫ് കോണ്ടാക്ട്(SPOC), ഇമെയിൽ ഐഡി, മൊബൈൽ നമ്പർ(വാട്ട്സ്ആപ്പ്), ലാൻഡ്‌ലൈൻ നമ്പർ എന്നിവയാണ് അപ്ഡേറ്റ് ചെയ്യേണ്ടത്.

                പി.എൻ.എക്‌സ്. 2072/2023

 

date