Skip to main content

ആശുപത്രി ഉപകരണങ്ങൾ സമർപ്പിച്ചു

കേരള ഫീഡ്സ് ലിമിറ്റഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് കാറളം കുടുംബാംഗത്തിന് ആശുപത്രി ഉപകരണങ്ങൾ സമർപ്പിച്ചു. സമർപ്പണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു.

ബിപി മോണിറ്റർ, ഫോൾഡ് കോട്ട്, വീൽചെയർ,നെബുലൈസർ,ഇസിജി മിഷ്യൻ,ഡബിൾ ഡോർ ഫ്രിഡ്ജ്, തുടങ്ങിയ 1,22,420 രൂപയുടെ ആശുപത്രി ഉപകരണങ്ങൾ ആണ് കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന്  കൈമാറിയത്. മന്ത്രി ഡോ. ആർ ബിന്ദു ആശുപത്രി ഉപകരണങ്ങൾ കാറളം കുടുംബാരോഗ്യ കേന്ദ്രം  മെഡിക്കൽ ഓഫീസർ ഇൻ ചാർജ്  ഡോ. ഫിജു യൂസഫിന് കൈമാറി.

കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ് അധ്യക്ഷത വഹിച്ചു.കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ, മാനേജിംഗ് ഡയറക്ടർ  ഡോ. ബി ശ്രീകുമാർ, കാറളം കുടുംബാരോഗ്യ കേന്ദ്രം  മെഡിക്കൽ ഓഫീസർ ഇൻ ചാർജ്  ഡോ. ഫിജു യൂസഫ്, പഞ്ചായത്ത് പ്രതിനിധികൾ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date