Skip to main content

എന്റെ കേരളം മെഗാ പ്രദര്‍ശനം: പ്രചാരണ കലാജാഥ പ്രയാണം സമാപിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് ഒമ്പത് മുതല്‍ 15 വരെ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ഥം ജില്ലയില്‍ നടന്നു വന്നിരുന്ന കലാജാഥ പര്യടനം സമാപിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ നടത്തിയ കലാജാഥ ശക്തന്‍ നഗറില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഏപ്രിൽ 30 തിന് ഫ്‌ളാഗ് ഓഫ് ചെയ്താണ് പ്രയാണം ആരംഭിച്ചത്.

കൊച്ചിന്‍ കലാഭവന്‍ രാജേഷിന്റെ നേതൃത്വത്തില്‍ രംഗശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള കലാകാരൻമാർ അണിനിരന്ന കലാജാഥയില്‍ കലാപരിപാടികളോടൊപ്പം മേളയുടെ വിളംബര വീഡിയോകളും പ്രദര്‍ശിപ്പിച്ചു. പാട്ടും അഭിനയവും മിമിക്രിയും ഉള്‍പ്പെടെ വിവിധ പരിപാടികളിലൂടെ എന്റെ കേരളം എക്‌സിബിഷന്റെ സന്ദേശം ജനങ്ങളിലെത്തിക്കുകയായിരുന്നു കലാജാഥയുടെ ലക്ഷ്യം. എട്ട് ദിവസങ്ങളിലായി ജില്ലയിലെ 13 നിയോജക മണ്ഡലത്തിലും കലാജാഥ പര്യടനം നടത്തി , മന്ത്രിമാർ എം എൽ എ മാർ മറ്റ് ജനപ്രതിനിധികൾ' കുടുംബശ്രീ പ്രവർത്തകർ, വിവിധ സാമൂഹ്യ സംഘടനകൾ എന്നിവർ ജാഥയ്ക്ക് സ്വീകരണം നൽകി. 

മെയ് ഒന്നിന് വടക്കാഞ്ചേരി, ചേലക്കര മണ്ഡലങ്ങളിൽ കലാജാഥ പര്യടനം നടത്തി. മെയ് 2 ന് കുന്നംകുളം, ഗുരുവായൂർ മണ്ഡലങ്ങളിലായിരുന്നു പര്യടനം. മെയ് 3ന് മണലൂര്‍, നാട്ടിക, കയ്പമംഗലം, 4ന് കൊടുങ്ങല്ലൂര്‍, ചാലക്കുടി, 5, 6 തിയ്യതികളില്‍ പുതുക്കാട്, ഒല്ലൂര്‍, 7ന് ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളില്‍ പര്യടനം നടത്തിയ ശേഷം മെയ് 9 ന് വൈകിട്ട് അഞ്ചു മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനിയിൽ പര്യടനം സമാപിച്ചു.

date