Skip to main content
കാർഷിക സർവകലാശാല സ്റ്റാൾ

കാഴ്ചയിൽ അറിവും മിഴിവും നൽകി കാർഷിക സർവകലാശാല

കാർഷികരംഗത്തെ മാറ്റങ്ങളെ അടുത്തറിയാനും പുതിയ കണ്ടെത്തലുകൾ മനസ്സിലാക്കാനും അറിവ് പകർന്നും എൻ്റെ കേരളം മെഗാ എക്സിബിഷനിൽ  കാർഷിക സർവകലാശാല സ്റ്റാൾ. 

നിലമ്പൂർ തേക്ക്, വയനാട് ഗന്ധകശാല അരി, കൈപ്പാട് അരി, പൊക്കാളി അരി, മധ്യതിരുവിതാംകൂർ ശർക്കര എന്നിങ്ങനെ ഭൗമ സൂചിക പദവി ലഭിച്ച 17 ഇനങ്ങൾ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ട് ഉണ്ട്. കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ നൂതന മൂല്യ വർധിത ഭക്ഷ്യഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, അഗ്രി ബിസിനസ് ഇൻകുബേറ്റർ പ്രവർത്തനങ്ങൾ വിവരിക്കുന്ന പോസ്റ്ററുകൾ, വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന്റെ വിവിധ പ്രവർത്തനങ്ങൾ വിവരിക്കുന്ന പോസ്റ്ററുകൾ, കാർഷിക സർവകലാശാല പ്രസിദ്ധീകരണമായ കൽപധേനൂ, കശുമാവ് ഗവേഷണ കേന്ദ്രത്തിലെ വിവിധ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, ജൈവ കീടനാശിനികൾ ജൈവവളങ്ങൾ, പുതുമയാർന്ന ഗാബിയോൺ ഗാർഡൻ ഡിസൈൻ, കാർഷിക സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ.... എന്നിങ്ങനെ നിരവധിയായ കാഴ്ചകളും അറിവുകളും ആണ് സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. കൃഷിയെ ഹൃദയത്തിൽ ഏറ്റുന്നവർക്ക് നവ്യനുഭവം കൂടിയാണ് കാർഷിക സർവകലാശാല സ്റ്റാൾ.

date