Skip to main content
എന്റെ കേരളം പ്രദർശന വിപണന മേള മെഗാ എക്സിബിഷന്റെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടിയിൽ ," സിതാര കൃഷ്ണകുമാർ അവതരിപ്പിച്ച മ്യൂസിക്ക് നൈറ്റ്

ഇളക്കിമറിച്ച് സിത്താരയുടെ മ്യൂസിക് നൈറ്റ്

പൂര നഗരിയെ ഇളക്കിമറിച്ച് എന്റെ കേരളം പ്രദർശന മേളയിൽ  പ്രോജക്ട് മലബാറിക്കസുമായി പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍. സംഗീത സാന്ദ്രമായ രാവിന് മേളയിലൂടെ  പതിനായിരങ്ങള്‍ മനോഹര ഗാനത്തിനൊപ്പം ചുവട് വെച്ചു. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ സിതാരയുടെ സംഗീതം ഒരേപോലെ ആസ്വദിച്ചു. സെമിക്ലാസിക്ക് മുതല്‍ വെസ്റ്റേണ്‍ സംഗീതം വരെ സിതാര മലബാറിക്കസിലൂടെ അവതരിപ്പിച്ചു. സിത്താരയുടെയും സംഘത്തിന്റെയും ഓരോ പാട്ടിനും കയ്യടിച്ചും ആര്‍ത്തുവിളിച്ചും ജനം ആദ്യവസാനം നിറഞ്ഞു നിന്നു.

ആരവങ്ങളും ചുവടുവെയ്പ്പുമായി തേക്കിൻ കാട് മൈതാനിയിൽ മറ്റൊരു പൂരക്കാഴ്ച നൽകുന്നതായിരുന്നു സിത്താരയുടെ ഓരോ ഗാനവും.
 
പ്ലാസ്റ്റിക്കിനെതിരെ അരുത് അരുത്... എന്ന പാട്ടിനൊപ്പം നഗരം അലഞ്ഞിപ്പോൾ എന്റെ കേരളം യഥാർത്ഥത്തിൽ അർത്ഥവത്തായി.  പൊന്നിൽ കണിക്കൊന്ന പൂത്തുലഞ്ഞേ ഏറ്റുപാടിയും തേക്കിൻകാട് ഇളകി മറഞ്ഞു.

date