Skip to main content
എന്റെ കേരളം പ്രദർശന വിപണന മേളയുടെ മെഗാ എക്സിബിഷന്റെ ഭാഗമായ നടന്ന യംഗ് ഇന്നൊവേറ്റേഴ്സ് മീറ്റ്

വേദി കീഴടക്കി യങ് ഇന്നവേറ്റേർസ് മീറ്റ്

നൂതന ആശയങ്ങളാൽ സമ്പന്നമായി എൻറെ കേരളം യങ് ഇന്നോവേറ്റർസ് മീറ്റ്. കെ ഡിസ്കിൻ്റെ നേതൃത്വത്തിൽ എൻറെ കേരളം മെഗാ എക്സിബിഷൻ്റെ പ്രധാന വേദിയിൽ നടന്ന മീറ്റിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നും നവീന ആശയങ്ങളുമായി എത്തിയ യുവ കൂട്ടായ്മകൾ പങ്കെടുത്തു. കെ ഡിസ്ക് പ്രോഗ്രാം മാനേജർ ബിജു പരമേശ്വരൻ അധ്യക്ഷനായിരുന്നു. ഡിപിസി മെമ്പർ വി എസ് പ്രിൻസ് ഉദ്ഘാടനം നിർവഹിച്ചു. അടിസ്ഥാന മേഖല അടക്കം അടിമുടി മാറുന്ന നവകേരളത്തിൽ യുവ ആശയങ്ങളുടെ പ്രാധാന്യം വളരെ പ്രസക്തമാണെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ വിഎസ് പ്രിൻസ് അഭിപ്രായപ്പെട്ടു. 

തെരഞ്ഞെടുക്കപ്പെട്ട കൂട്ടായ്മകൾക്ക് വേദിയിൽ ആശയ അവതരണം നടത്താനുള്ള അവസരം ലഭിച്ചു. ക്രൈസ്റ്റ് എൻജിനീയറിങ് കോളജിൽ നിന്നും രണ്ട് യുവ കൂട്ടായ്മകൾ നവീന ആശയങ്ങൾ അവതരിപ്പിച്ചു. പ്രോട്ടോ ആം എന്ന് പേരിട്ടിരിക്കുന്ന കൃത്രിമ കൈ അവതരിപ്പിച്ചു കൊണ്ടാണ് ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾ ശ്രദ്ധ നേടിയത്. കൂടാതെ പൗളർ ബഗ്ഗി, പ്രൊട്ടക്ഷൻ സെൻസറുകൾ തുടങ്ങിയ നിരവധിയായ ആശയങ്ങളും വേദിയിൽ അവതരിപ്പിച്ചു. നൂതന ആശയങ്ങളെ നിറഞ്ഞ കയ്യടികളോട് കൂടിയാണ്  സദസ്സ് ഏറ്റെടുത്തത്. 

കെ ഡിസ്ക് സീനിയർ പ്രോഗ്രാം സീനിയർ എക്സിക്യൂട്ടീവ് രാജശ്രീ എം എസ്, മനു ജോസഫ്, ഡി സി മ്യുലേൺ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date