Skip to main content

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങുമായി എന്റെ കേരളം മേള

ഭിന്നശേഷി വിഭാഗക്കാരുടെ വിലയേറിയ ആവശ്യങ്ങൾക്ക് എന്റെ കേരളം മേളയിൽ ആശ്വാസം പകരുകയാണ് സാമൂഹ്യ നീതി വകുപ്പ് .തേക്കിൻകാട് മൈതാനിയിലെ പ്രദർശന നഗരിയിലാണ് റിഹാബ് എക്‌സ്പ്രസ് സേവനം മേളയുടെ ഭാഗമായത്. സാമൂഹ്യ നീതി വകുപ്പിന്റെ ഭാഗമായ നിപ്മറിന്റെ സൗജന്യ സേവനമാണ് മേളയിൽ സാന്നിധ്യമറിയിച്ചത്. 

ഒരു ലോ ഫ്‌ലോര്‍ എ.സി ബസ്സില്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സേവനം, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി, പ്രോസ്തെറ്റിക് അസസ്മെന്റ് ഉള്‍പ്പെടെയുള്ള ചികിത്സാ സേവനങ്ങള്‍ റീഹാബ് എക്സ്പ്രസില്‍ ലഭിക്കും. 

കുട്ടികളുടെ വളര്‍ച്ചാ പ്രശ്‌നങ്ങള്‍ പരിശോധിച്ച് ചികിത്സ നല്‍കുന്നതിനും സൗകര്യമുണ്ട്. മേളയിലെത്തുന്ന സെറിബ്രല്‍ പാഴ്സി, ഓട്ടിസം, ഡൗണ്‍സിന്‍ഡ്രോം തുടങ്ങിയ ബാധിച്ച കുട്ടികളിലെ രോഗങ്ങളുടെ നിര്‍ണയവും ചികിത്സയും സൗജന്യമായാണ് നടത്തുന്നത്.തെറാപ്പി സൗകര്യമില്ലാത്ത മേഖലകളിലെ കുട്ടികള്‍ക്ക് വളരെയധികം പ്രയോജനകരമാണ് റീഹാബിന്റെ സേവനങ്ങള്‍.

date