Skip to main content

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ  'നെറ്റ് സീറോ കാർബൺ '  പദ്ധതിക്ക്  തുടക്കമായി

 

നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമായുള്ള  പ്രവർത്തനങ്ങൾക്ക് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. നവകേരളം  കർമ്മ  പദ്ധതിയിലൂടെ ഹരിത  കേരളം മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തത്തോടെയാണ് നെറ്റ് സീറോ കാർബൺ കേരളം - ജനങ്ങളിലൂടെ  എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായിട്ടുള്ള വിവരശേഖരണ സർവ്വേ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. 

ഗ്രാമപഞ്ചയത്തിലെ   കാർബൺ പുറം തള്ളൽ കണക്കാക്കുന്നതിൻ്റെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ   ഭാഗമായി സർക്കാർ ,അർദ്ധ സർക്കാർ ഓഫീസ്, പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ,പാടശേഖരങ്ങൾ ,പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലെ വിവരശേഖരണം പൂർത്തീകരിച്ചു.

വിവരശേഖരണ പ്രവർത്തനത്തിന്  വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കെ ആർ രാജി, നവകേരളം കർമ്മ പദ്ധതി  റിസോഴ്സ്‌ പേഴ്സൺമ്മാരായ എ എ സുരേഷ്, ജെഫിൻ ജോയ് ,വി എസ് സൂര്യ, വി ജൂലിയ, ടി എസ് ദീപു, ലിനു വി ചീരൻ, സിനി സുജിത്, യൂത്ത് കോർഡിനേറ്റർ ലിജോ ജോർജ് എന്നിവർ നേതൃത്വം നൽകി.

പഞ്ചായത്ത് സെക്രട്ടറി സന്തോഷ്, അസ്സി. സെക്രട്ടറി സുനിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

date