Skip to main content
ബിൻസിന ആക്ടിവിറ്റി കോർണറിൽ സംഗീതം ആലപിക്കുന്നു

എന്റെ കേരളത്തിൽ എല്ലാം മറന്ന് ബിൻസിന പാടി

എന്റെ കേരളം മേളയിൽ ആദിതാളത്തിൽ അലൈപായുതേ... എന്ന കീർത്തനം കേട്ടവരെല്ലാം അതിശയിച്ചു. ഓട്ടിസത്തെ സംഗീതം കൊണ്ട് കീഴടക്കിയ ബിൻസിയയുടെ ശബ്ദമാധുര്യമാണ് ഏവരുടെയും ഹൃദയം കവർന്നത്. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എന്റെ കേരളം മേളയിലെ ആക്ടിവിറ്റി കോർണറിലാണ് മനോഹര കീർത്തനം ആലപിച്ചത്.
 
തൃശൂർ എസ്ആർവി കോളേജിൽ കർണ്ണാടിക് സംഗീതത്തിൽ അവസാന വർഷ വിദ്യാർത്ഥിനിയാണ് ബിൻസിന. പത്ത് വർഷമായി കർണ്ണാടിക് സംഗീതം അഭ്യസിക്കുന്നു. വീണ വായനയാലും പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭ കൂടിയാണ് ബിൻസിയ. കല്ലൂർ കറുകത്തല സുനിത - നൗഷാദ് ദമ്പതികളുടെ മകളാണ് ബിൻസിന.കലാസമ്പന്നരായ നിരവധി പ്രതിഭകളാണ് എന്റെ കേരളം മേളയിലെ ആക്ടിവിറ്റി കോർണറിൽ കലാപരിപാടികൾ അവതരിപ്പിച്ചത്.

date