Skip to main content
എൽദോസ്

എൽദോസിന് പ്രതീക്ഷയേകി അദാലത്ത്

ജന്മനാ ശാരീരിക വെല്ലുവിളികൾ നേരിടുന്ന മാടക്കത്തറ സ്വദേശിയായ എൽദോസ് ഷാജുവിന് മുന്നോട്ടുള്ള ജീവിതത്തിന് കരുതലും കൈത്താങ്ങുമായി അദാലത്ത്. സ്വകാര്യ സൂപ്പർമാർക്കറ്റിൽ ജോലിക്കാരനായ എൽദോസിന് സുഗമമായി യാത്ര ചെയ്യാൻ മുച്ചക്രവാഹനം കൂടിയേ തീരൂ. മുൻപ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അനുവദിച്ച മുച്ചക്രവാഹനം നിലവിൽ പ്രവർത്തനക്ഷമമല്ല. പുതിയൊരു മുചക്രവഹനമോ പ്രവർത്തനക്ഷമമായ പഴയ വാഹനമോ ആണ് എൽദോസിൻ്റെ പ്രതീക്ഷ. 

അപേക്ഷയിൽ ഉണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ നേരിട്ട് ബോധിപ്പിക്കാനാണ് പ്രയാസങ്ങൾ സഹിച്ചും എൽദോസ് അദാലത്തിലെത്തിയത്. മുചക്ര വാഹനത്തിന്റെ സ്ഥിതി വിലയിരുത്തിയശേഷം പ്രവർത്തനക്ഷമമാക്കുകയോ പുതിയ ഒരെണ്ണം അനുവദിക്കുകയോ ചെയ്യാൻ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജക്ക് നിർദേശം നൽകി. ഇതോടെ ദീർഘനാളുകളായി എൽദോസ് മനസ്സിൽ സൂക്ഷിച്ചിരുന്ന ആശങ്കയുടെ മഴ അദാലത്തിൽ പെയ്തൊഴിഞ്ഞു.

date