Skip to main content
താലൂക് തല അദാലത്തിലെത്തിയ സുരജയോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ അപേക്ഷ സമർപ്പിക്കാൻ മന്ത്രി കെ രാധാകൃഷ്ണൻ പറയുന്നു.

കരുതലോടെ ആശ്വാസമേകി താലൂക്ക് തല അദാലത്ത്

ചോരയോട്ടമില്ലാത്ത കാൽപാദം മുറിച്ച് മാറ്റപ്പെട്ട അരിമ്പൂർ സ്വദേശി ചന്ദ്രനും തളർച്ചയെ അതിജീവിച്ച് ജീവിതമോഹങ്ങളുമായി ഭർത്താവിനൊപ്പം എത്തിയ സുരജക്കും കരുതലും കൈതാങ്ങുമായി താലൂക്ക് തല അദാലത്ത്. 

ചികിത്സാ സഹായത്തിനായി ജില്ലാതല അദാലത്തിലെത്തിയവരോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ധൈര്യത്തോടെ അപേക്ഷ സമർപ്പിക്കാൻ റവന്യു വകുപ്പ് മന്ത്രി കെ രാജനും പട്ടികജാതി പട്ടികവർഗ വികസന ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനും നിർദ്ദേശിച്ചു. 

ഒരു വർഷം മുൻപ് ചോരയോട്ടമില്ലാതെ കാൽപാദം മുറിച്ച് മാറ്റിയ ചന്ദ്രന്റെ ജീവത സാഹചര്യങ്ങൾ ഏറെ കഷ്ടത നിറഞ്ഞതായിരുന്നു. ഭാര്യയോടൊപ്പമാണ് ചന്ദ്രൻ അദാലത്തിനെത്തിയത്.

പാതി തളർന്ന സുരജയെ താങ്ങി പിടിച്ച് ഭർത്താവ് കണ്ണൻ ഏറെ ആശങ്കയോടെയാണ് എത്തിയത്. ഏഴ് വർഷങ്ങൾക്ക് മുൻപ് സ്ട്രോക് ബാധിച്ച് ശരീരം തളർന്ന് കോമയിലെത്തിയതായിരുന്നു. പിന്നീടുള്ള ചികിൽസയിലൂടെ പതിയെ മെച്ചപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ച് വരുകയാണ്.

date