Skip to main content

അന്തോണിക്ക് കിട്ടി കുടിശിക പെൻഷൻ

കിട്ടില്ലെന്ന് കരുതിയ കുടിശിക പെൻഷൻ മുഴുവൻ ലഭിക്കുന്ന സന്തോഷത്തിലാണ്  പൊന്നോർ സ്വദേശി ചിറ്റിലപ്പിള്ളി വീട്ടിൽ സി. ആർ അന്തോണി . വ്യാപാരി ക്ഷേമ ബോർഡിൽ അംഗമായ സി. ആർ അന്തോണിയും ഭാര്യ  ഫിലോമിനയും പെൻഷൻ ലഭിക്കുന്നതിനായി ഒരേ ബാങ്ക് അക്കൗണ്ടാണ് ഹാജരാക്കിയിരുന്നത്. അതിനാൽ  ഫിലോമിനയ്ക്ക് മാത്രമാണ് പെൻഷൻ ലഭിച്ചത്. ബാങ്ക് പകർപ്പ് ഹാജരാക്കിയതിനുശേഷം 2022 ഫെബ്രുവരി ഒന്ന് മുതൽ  അന്തോണിയ്ക്ക് പെൻഷൻ ലഭിച്ചു തുടങ്ങി. 

അദാലത്തിൽ  പെൻഷൻ ലഭിക്കാത്ത  2020 ഡിസംബർ ഒന്ന് മുതൽ 2022 ജനുവരി 31 വരെയുള്ള കുടിശിക തുകയായ 18200 രൂപയാണ്  അന്തോണിക്ക് അനുവദിച്ചത്. കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലൂടെയാണ്  കുടിശിക പെൻഷൻ അനുവദിക്കുന്നതിന്  അനുമതി ലഭിച്ചത്.

date