Skip to main content

എന്റെ കേരളം പ്രദർശന മേള സമാപനം നാളെ (മെയ് 16)

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണ മേളയ്ക്ക് ഇന്ന് (മെയ് 16) തിരശീല വീഴും. സർക്കാരിന്റെ വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സ്റ്റാളുകളുടെ പ്രവർത്തനം ഇന്ന് കൂടി ജനങ്ങൾക്ക് ലഭ്യമാകും. 

എന്റെ കേരളം പ്രധാന വേദിയിൽ ഇന്ന് വൈകീട്ട് 4.30ന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന എന്റെ കേരളം നൃത്താവിഷ്കാരം അരങ്ങേറും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി പട്ടികവർഗ്ഗ വികസന, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. എന്റെ കേരളം മികച്ച കവറേജിനുള്ള മാധ്യമ പുരസ്കാരം, മികച്ച സ്റ്റാളുകൾക്കുള്ള പുരസ്കാരം എന്നിവ ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിക്കും.സമാപന സമ്മേളനത്തോടനുബന്ധിച്ച് വൈകുന്നേരം 7 മണിക്ക് ആൽമരം മ്യൂസിക് ബാന്റിന്റെ സംഗീത നിശ ഉണ്ടായിരിക്കും.

date