Skip to main content
കൊച്ചിൻ കലാഭവന്റെ റോക്ക് ഓൺ ഈവ്

ഡാൻസും പാട്ടും മേളവും പൊട്ടിച്ചിരിയുടെ പൂരവുമായി എന്റെ കേരളം ഏഴാംരാവ്

എന്റെ കേരളം മെഗാ എക്സിബിഷനിൽ ഏഴാംരാവിൽ അസുരതാളത്തിൽ കൊട്ടിക്കയറി 24 ഹീറോസിന്റെ ചെണ്ടമേളം അരങ്ങ് തകർത്തു. പൂരനഗരിയിൽ ചിരിയുടെ വെടിക്കെട്ടിന് തിരി കൊളുത്തി പാഷാണം ഷാജിയും സംഘവും, ചടുലമായ ചുവടുകളുമായി ടൈറ്റൻസ് ഡാൻസ് കമ്പനി, മെഗാ ഷോയിൽ പാടിത്തകർത്ത് ജനപ്രിയ ഗായകർ. എന്റെ കേരളം മെഗാ എക്സിബിഷനിൽ ആഘോഷ രാവ് തീർത്ത് റോക്ക് ഓൺ മെഗാ ഈവ്. 

പൂരനഗരിയെ ആവേശത്തിൽ ആറാടിച്ചത്‌ ചെണ്ടമേളം തന്നെ. പതിവ് കോമഡികൾ വിട്ട് ന്യൂജൻ കോമഡികൾ കൊണ്ട് പാഷാണം ഷാജിയും സംഘവും ചിരിയുടെ മാലപ്പടക്കം തീർത്തു.
പാഷാണം ഷാജിക്ക്‌ ഒപ്പം ജോബി പാലാ, രഞ്ജിവ് കലാഭവൻ, രാജേഷ് കലാഭവൻ എന്നിവരും മിമിക്സ് ഷോയിൽ നിരന്നു.

മെഗാ ഷോയുടെ മാറ്റു കൂട്ടി റിയാലിറ്റി ഷോ കളിലെ ഗായകരായ ജോബി ജോൺ, സിജു സിയാൻ, നസ്രുദ്ധീൻ ബിൻ ഹംസ, അൽ‌ സമദ്, ഷെയ്ഖ് അബ്ദുള്ള എന്നിവർ അണിനിരന്ന ഗാനസന്ധ്യ പ്രേക്ഷകരുടെ ഹൃദയം നിറച്ച പാട്ടുകളുമായി എത്തി. നടന വൈഭവം തീർത്തു നവീനമായ ചുവടുകളും ആയി ടൈറ്റൻസ്‌ അവതരിപ്പിച്ച ഡാൻസ് ഷോ നടന്നു. വൻ പങ്കാളിത്തം മേളയിൽ ഉടനീളം ദൃശ്യമായി.

മുംബൈ നൃത്യാംഗൻ അക്കാദമി ഓഫ് ഫൈൻ ആർട്സിന്റെ ഡാൻസിംഗ് ടു ദ റിഥം ഓഫ് യുണിവേഴ്സ് എന്ന നൃത്തശില്പവും ഏഴാം ദിനം അരങ്ങേറി. റൂറൽ എസ് പി ഐശ്വര്യ ഡോംഗ്രെയുടെ അമ്മ അഞ്ജന ഡോംഗ്രെയും സഹോദരി നിധി ഡോംഗ്രെയും സംഘവുമാണ് നൃത്തം അവതരിപ്പിച്ചത്. കൃപാലിനി, പ്രീതിക, വൃഷാലി, ശാശ്വതി, കീർത്തന എന്നിവരാണ് സംഘാംഗങ്ങൾ. മെയ് വഴക്കവും ചടുല നൃത്തച്ചുവടുകളും ഭാവാഭിനയവും കൊണ്ട് സംഘം സദസ്യരെ കീഴടക്കി.

date