Skip to main content

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വിജ്ഞാനവേനൽ

സാംസ്കാരിക വകുപ്പിനു കീഴിൽ തിരുവനന്തപുരം നന്തൻകോട് നളന്ദയിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതിഭവൻ കുട്ടികളിലെ നൈസർഗികമായ സർഗാത്മകതയെയും അറിവിനെയും ഉണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അവധിക്കാലക്കൂട്ടായ്മ വിജ്ഞാനവേനൽ സംഘടിപ്പിക്കുന്നു. മെയ് 22 മുതൽ 26 വരെ നടക്കുന്ന അവധിക്കാലക്കൂട്ടായ്മയിൽ ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രകല, പൊതുവിജ്ഞാനം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുക്കും. വൈകുന്നേരങ്ങളിൽ കലാപരിപാടികൾ ഉണ്ടായിരിക്കും. ദിവസവും രാവിലെ 10.30ന് ക്ലാസുകൾ ആരംഭിക്കും. ഏഴാം ക്ലാസ് മുതൽ 12 വരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. 1,000 രൂപ രജിസ്ട്രേഷൻ ഫീസുണ്ട്. പരമാവധി 100 വിദ്യാർഥികൾക്കാണ് പ്രവേശനം. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാനും ഗ്രാൻഡ് മാസ്റ്ററുമായ ജി.എസ്. പ്രദീപാണ് ക്യാമ്പ് ഡയറക്ടർ. വൈലോപ്പിള്ളി സംസ്കൃതി ഭവൻ ഓഫീസിൽ നിന്ന് നേരിട്ടും ഓൺലൈനായും അപേക്ഷ ഫോം ലഭിക്കും. ഫോൺ0471-2311842, 9744012971 ഇ-മെയിൽdirectormpcc@gmail.com.

പി.എൻ.എക്‌സ്. 2156/2023

date