Skip to main content
ചേലക്കര ഗ്രാമപഞ്ചായത്ത് വിതരണം ചെയ്ത ബയോബിൻ

ചേലു കൂട്ടാൻ ചേലക്കര: 266 കുടുംബങ്ങൾക്ക് മാലിന്യ സംസ്കരണത്തിന് ബയോബിൻ

ചേലക്കര ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തികവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഉറവിട മാലിന്യ സംസ്കരണത്തിന് വേണ്ടി ബയോബിൻ വിതരണം ചെയ്തു

ആദ്യ ഘട്ടം എന്ന നിലയിൽ 266 കുടുംബങ്ങൾക്ക് നൽകാനുള്ള പദ്ധതിയാണ് വെച്ചിട്ടുള്ളത്. ആകെ തുകയുടെ 10 ശതമാനം മാത്രം ഗുണഭോക്താവ് അടച്ചാൽ മതി . നിലവിൽ 219 കുടുംബങ്ങളാണ് അപേക്ഷ നൽകിയിട്ടുള്ളത്.

ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. കെ.പത്മജ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എച്ച്. ഷെലീൽ ചടങ്ങിൽ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എല്ലിശേരി വിശ്വനാഥൻ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ ടി ഗോപാലകൃഷ്ണൻ ,

 വി. ഈ. ഒ.ദീപ പി സ്വാഗതവും  സെക്രട്ടറി ജയ ലക്ഷ്മി നന്ദിയും രേഖപ്പെടുത്തി

date