Skip to main content

ദേശീയ ഡെങ്കിപ്പനി ദിനാചരണം : ജില്ലാ തല ദിനാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ.എം' അനിൽകുമാർ നിർവ്വഹിച്ചു

 

ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ഊർജിത ഉറവിട നശീകരണ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഡെങ്കിപ്പനിയെ തോൽപ്പിക്കാൻ കൂട്ടായി പടയൊരുക്കാം എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം' ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിപുലമായ ബോധവത്ക്കരണ പരിപാടികളാണ് ജില്ലയിൽ നടപ്പിലാക്കുന്നത്. റെസിഡെന്റ് സ് അസോസിയേഷനുകളുടെ മീറ്റിങ്ങുകൾ, ഭവന സന്ദർശന ബോധവത്ക്കരണ പരിപാടി , ഓഫീസുകൾ, സ്ഥാപനങ്ങൾ കേന്ദ്രീകരച്ചു കൊണ്ടുള്ള ഉറവിട നശീകരണ ബോധവത്ക്കരണ പരിപാടി ,  പൊതുജനങ്ങൾക്കായുള്ള ബോധവത്കരണ പരിപാടി , വാർഡ് / ഡി വിഷൻ തല| പ്രവർത്തനങ്ങൾ ആണ് നടപ്പിലാക്കുന്നത്. ജില്ലാ തല ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓഫീസുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം കൊച്ചി നഗരസഭയിൽ വെച്ചു നടന്ന ചടങ്ങിൽ കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ നിർവ്വഹിച്ചു. ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ ഓഫീസുകൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ, ഫ്ളാറ്റുകൾക്കുള്ള മാർഗ നിർദേശങ്ങൾ,  എന്റെ വീട് ഈ ഡിസ് മുക്തം ക്യാമ്പയിൻ , ആരോഗ്യ ജാഗ്രത കൈപ്പുസ്തകം,എന്നിവയുടെ പ്രകാശന കർമ്മം നിർവഹിച്ചു.ചടങ്ങിൽ കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അഷ്റഫ്, അഡിഷണൽ ഡിഎംഒ ഡോ. വിവേക് കുമാർ, ആർ ഡോ. ആരതി,ഡോ, വിനു സതീഷ്, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 റഷീദ് ജില്ലാ 
എഡ്യൂക്കേഷൻ മീഡിയ ഓഫീസർ  ശ്രീജ സി എം, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ രജനി ജി എന്നിവർ പങ്കെടുത്തു.ദിനാചരണ പരിപാടിയുടെ ഭാഗമായുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, NVBDCP യൂണിറ്റ് ഗവൺമെൻറ് സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

date