Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്: കർഷക കുടുംബത്തിന് 1.58 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കും

 

പ്രകൃതി ക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കർഷക കുടുംബത്തിന് 1,58,908 രൂപ നഷ്ടപരിഹാരം അനുവദിക്കും. കരുതലും കൈത്താങ്ങും പറവൂർ താലൂക്ക് തല അദാലത്തിലാണ് തീരുമാനം.  വർഷങ്ങളായി കാർഷിക വൃത്തിയിൽ ഏർപ്പെട്ടുവരുന്ന ആലങ്ങാട് കൊടുവഴങ്ങ തോപ്പിൽ വീട്ടിൽ സുനിൽ കുമാർ, ഭാര്യ എസ്റ്റല്ല സുനിൽ എന്നിവർക്കാണ്  നഷ്ടപരിഹാരം ലഭ്യമാക്കാൻ ഉത്തരവായത്. 

അദാലത്തിൽ പരാതി പരിഗണിച്ച മന്ത്രി പി. രാജീവ് എത്രയും വേഗം നടപടിയെടുക്കാൻ ഉത്തരവിടുകയായിരുന്നു.  നെല്ല്, പച്ചക്കറി, കപ്പ തുടങ്ങിയ കൃഷികളാണ് 2021, 2022 വർഷങ്ങളിലെ പ്രകൃതി ക്ഷോഭങ്ങളിൽ നശിച്ചത്. വായ്‌പ എടുത്ത് കൃഷി ചെയ്യുന്ന ദമ്പതികളെ സംബന്ധിച്ചെടുത്തോളം നഷ്ടപരിഹാരം ലഭിക്കുന്നത് ഏറെ ആശ്വാസമാകും. അലോട്ട്‌മെന്റ് വരുന്നതനുസരിച്ച് തുക ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറും.

date