Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്: കരമടക്കാൻ കഴിയുന്നില്ലെന്ന ഹൃദ്രോഗിയായ  വയോധികന്റെ പരാതിക്ക് പരിഹാരം

 

സ്വന്തം പേരിലുള്ള വസ്തുവിൻ മേൽ കരമടക്കാൻ സാധിക്കുന്നില്ലെന്ന പരാതിയുമായാണ്  പി.ആർ. തോമസ് കരുതലും കൈത്താങ്ങും പറവൂർ താലൂക്ക് അദാലത്ത് വേദിയിലെത്തിയത്. മന്ത്രി പി. രാജീവിന്റെ ഇടപെടലിനെ തുടർന്ന് ഏറെ നാളത്തെ പരാതിക്ക് പരിഹാരം കണ്ട സന്തോഷത്തിലാണ് അദ്ദേഹം മടങ്ങിയത്.

പ്രളയത്തിനുശേഷം കരമടയ്ക്കാൻ സാധിച്ചിട്ടില്ലെന്നാണ് മൂത്തകുന്നം വില്ലേജിലെ ചെട്ടിക്കാട്ടു സ്വദേശി പടമാട്ടുമ്മൽ വീട്ടിൽ പി. ആർ. തോമസിന്റെ പരാതി. കരമടയ്ക്കാൻ കഴിയാത്തതു മൂലം  പല സർക്കാർ സേവനങ്ങളും ലഭിക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്ന് ഹൃദ്രോഗിയായ അദ്ദേഹം പറഞ്ഞു. കരമടയ്ക്കുന്നതിനായി വില്ലേജ് ഓഫീസിൽ എത്തുമ്പോൾ സ്ഥലത്തിന്റെ അളവിൽ വ്യത്യാസമുണ്ടെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചത്. ഏഴു ദിവസത്തിനകം  അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥലത്തിന്റെ കരമടയ്ക്കാൻ അവസരം ഒരുക്കണമെന്ന് വില്ലേജ് ഓഫീസർക്ക് മന്ത്രി പി. രാജീവ് നിർദേശം നൽകി.

date