Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്: ഒരു മണിക്കൂറിനുള്ളിൽ മരണ സർട്ടിഫിക്കറ്റ് അപേക്ഷയിൽ  പരിഹാരം

 

മരണ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന  ആവശ്യവുമായി കരുതലും കൈത്താങ്ങും പറവൂർ താലൂക്ക് തല അദാലത്തിൽ  അപേക്ഷ സമർപ്പിച്ച വരാപ്പുഴ മുട്ടിനകം പാവനതിട്ടയിൽ  ഹെലൻ പാപ്പച്ചന്റെ പരാതിക്ക് പരിഹാരം. പരാതിയിൽ നടപടി സ്വീകരിച്ച് മരണ സർട്ടിഫിക്കറ്റ് ഒരു മണിക്കൂറിനുള്ളിൽ മന്ത്രി പി.രാജീവ് കൈമാറി.

 പിതാവ് പി. ടി പാപ്പച്ചന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ കാലതാമസം നേരിട്ട സാഹചര്യത്തിലാണ് അദാലത്ത് വേദിയിലേക്ക് എത്തിയത്. പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലം എൽപിജി ഗ്യാസ് കണക്ഷൻ തുടങ്ങിയവ ലഭിച്ചിരുന്നില്ല. വസ്തുവിന്റെ ഉടമസ്ഥതയും മാറ്റാൻ കഴിയാത്ത സാഹചര്യത്തിൽ  അനുകൂല്യങ്ങൾ ലഭിക്കുന്നതിനും തടസം നേരിട്ടിരുന്നു.  സർട്ടിഫിക്കറ്റ് മന്ത്രി പി.രാജീവിൽ നിന്ന് ഹെലന്റെ ഭാര്യ ജിജി ഹെലൻ ഏറ്റുവാങ്ങി.

date