Skip to main content

പ്ലാസ്റ്റിക് അടക്കമുള്ള നിരോധിത ഉത്പന്നങ്ങൾ റെയ്ഡ് ചെയ്ത് പിടികൂടി 

 

ജില്ലയിൽ നിരോധിത പ്ലാസ്റ്റിക്ക്, ഡിസ്പോസിബിൾ ഉത്പനങ്ങൾ വൻതോതിൽ   സൂക്ഷിച്ച ഗോഡൗൺ കണ്ടെത്തി പിടിച്ചെടുത്തു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് ജില്ലാതലത്തിൽ രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ ആണ് നിരോധിത ഉത്പന്നങ്ങൾ പിടികൂടിയത്. 

ഏലൂർ നഗരസഭാ പരിധിയിലാണ് സംഭവം. മഞ്ഞുമ്മലിൽ പ്രവർത്തിക്കുന്ന മാക്സ് ഏജൻസിസ് എന്ന സ്ഥാപനത്തിലാണ് ഇന്റെണൽ വിജിലൻസ് വിംഗ് ജൂനിയർ സൂപ്രണ്ട് പി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് റെയ്ഡ് നടത്തിയത്.  റെയ്ഡിന്റെ ഭാഗമായി 1714 കിലോ നിരോധിത ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.    സ്ഥാപനത്തിനുമേൽ 
നഗരസഭ
 50000 രൂപ പിഴ ചുമത്തുകയും ഉൽപന്നങ്ങളുടെ തൂക്കത്തിന് അനുസൃതമായി ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകുന്നതിനും  തീരുമാനിച്ചു. 

ഇന്റെണൽ വിജിലൻസ് വിംഗ് സീനിയർ ക്ലാർക്ക് 
എം.ഡി. ദേവരാജൻ, ശുചിത്വമിഷൻ  റിസോഴ്സ് പേഴ്സൺ എ.പി. ഗോപി, എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഷാജിമോൻ കെ. വർഗീസ്, ഹെൽത്ത് ഇൻസ്പെക്ടർ  സി.വി. രഘു, സാനിറ്ററി ഇൻസ്പെക്ടർ വി.ബിജു എന്നിവരുടെ നേതൃത്വത്തിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഏലൂർ നഗരസഭ പിടിച്ചെടുത്തു.

date