Skip to main content

അങ്കണവാടി വർക്കർ/ഹെൽപ്പർ

കടങ്ങോട്  പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ  അപേക്ഷ ക്ഷണിച്ചു.  ചൊവ്വന്നൂർ ഐസിഡിഎസ് ഓഫീസിൽ  ജൂൺ 12 ന് 3  മണി വരെ  അപേക്ഷ സ്വീകരിക്കും. വർക്കർ നിയമനത്തിന് പത്താംതരം പാസ്സാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ പത്താംതരം പാസാകാത്തവരും മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരും ആകണം. അപേക്ഷകർ 18നും 46നും ഇടയിൽ പ്രായപരിധി ഉള്ളവർ ആയിരിക്കണം.

date