Skip to main content
അദാലത്തിൽ വിദ്യയുടെ പരാതി പരിഗണിക്കുന്ന റവന്യൂ മന്ത്രി കെ. രാജൻ

അദാലത്തിൽ വിദ്യയ്ക്ക് ആശ്വാസം; മെയ് 25ന് അതിർത്തി അളക്കുംഅദാലത്തിൽ വിദ്യയ്ക്ക് ആശ്വാസം; മെയ് 25ന് അതിർത്തി അളക്കും

വടക്കാഞ്ചേരി നഗരസഭയിലെ കുമരനെല്ലൂർ സ്വദേശിനിയായ വിദ്യയ്ക്ക് ആശ്വാസമേകി അദാലത്ത്. തൊട്ടടുത്ത വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ വിദ്യയുടെ പറമ്പിലൂടെ അനുവാദമില്ലാതെയാണ് എടുത്തത്. അവർക്ക് സ്വന്തമായി വൈദ്യുതി കണക്ഷൻ കൊണ്ടുപോകാനുളള സ്ഥലണ്ടെന്നും പറമ്പിലൂടെ കണക്ഷൻ പോകുന്നതിനാൽ സ്ഥലം ക്രയവിക്രയത്തിന് സാധിക്കുന്നില്ലെന്നും വിദ്യ അദാലത്തിൽ പറഞ്ഞു.

 പരാതി പരിഗണിച്ച റവന്യൂ മന്ത്രി കെ രാജൻ  മെയ് 25ന് വ്യാഴാഴ്ച പരാതിക്കാരിയുടെ അതിർത്തി അളന്നത് കെ എസ് ഇ ബി യ്ക്ക് നേരിട്ട് കാണിച്ചു കൊടുക്കാനും ഇതനുസരിച്ച് പരാതിക്കാരിയുടെ ഭൂമിയിലാണ് പോസ്റ്റ് എങ്കിൽ അനുവാദമില്ല എന്നത് കണക്കിലെടുത്ത് മാറ്റി നൽകാനും തീരുമാനിച്ചു.

കൂലിപണിയ്ക്ക് പോകുന്ന ചന്ദ്രദാസും രണ്ട് കുട്ടികളും ചന്ദ്രദാസിന്റെ അച്ഛമ്മയും ആണ് വിദ്യയ്ക്കൊപ്പം താമസിക്കുന്നത്. അദാലത്തിലൂടെ പ്രശ്നങ്ങൾക്കും പരാതിക്കും പരിഹാരമായതിന്റെ സന്തോഷത്തിലാണ് വിദ്യയും ആറ് വയസായ മകൻ ആദിത്യനും തിരിച്ചു പോയത്.

date