Skip to main content
വേളൂക്കര പഞ്ചായത്തിലെ അവിട്ടത്തൂർ കുടുംബാരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമായി ഉയർത്തുന്നത്തിന്റെ പ്രാദേശിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു

ആരോഗ്യപ്രവർത്തകരെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി

ആരോഗ്യപ്രവർത്തകരെ  അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ 5049 ആരോഗ്യ സബ് സെൻററുകൾ ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമഗ്രമായ ആരോഗ്യ പരിരക്ഷ താഴെ തട്ടിൽ എത്തിക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. ആരോഗ്യ ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ ജനങ്ങൾക്ക് മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സർക്കാർ  ഒരുക്കുന്നത്. ആഴ്ചയിൽ ആറുദിവസവും പ്രവർത്തനം, ഒമ്പത് തരം ലാബ് പരിശോധന, 36 തരം മരുന്നുകൾ, രോഗികളുടെ തുടർ ചികിത്സ എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈകാതെ ടെലി മെഡിസിൻ കേന്ദ്രങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചടങ്ങിൽ ആരോഗ്യ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയായി.

വേലൂർ പഞ്ചായത്തിലെ കിരാലൂർ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ് അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി ആർ ഷോബി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സപ്ന റഷീദ്, ഷെർലി ദിലീപ് കുമാർ, ഡിഎൻഒ എം എസ് ഷിജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ബി ദീപ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് കർമല ജോൺ സ്വാഗതവും വേലൂർ എഫ്എച്ച്സി ഇൻസ്പെക്ടർ പി എം ഫാറൂക് നന്ദിയും പറഞ്ഞു. 

വേളൂക്കര പഞ്ചായത്തിലെ അവിട്ടത്തൂർ കുടുംബാരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമായി ഉയർത്തുന്നത്തിന്റെ പ്രാദേശിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. തുടർന്ന് പി കെ ഡേവിസ് മാസ്റ്റർ ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്  കെ എസ് ധനിഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി എം ഗാവരോഷ്, ജെൻസി ബിജു, ഷീജ ഉണ്ണികൃഷ്ണൻ, ലീന ഉണ്ണികൃഷ്ണൻ, വിപിൻ തുടിയത്ത്, സി ആർ ശ്യാം രാജ്, കെ തനുജ തുടങ്ങിയവർ പങ്കെടുത്തു.

പൂമംഗലം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രാദേശിക ഉദ്ഘാടനം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ  വിജയലക്ഷ്മി വിനയചന്ദ്രൻ  നിർവഹിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. സതീഷ്, അജി തോമസ്, സുരേഷ് അമ്മനത്, ടി എ സന്തോഷ്, കത്രീന ജോർജ്, കെ എൻ ജയരാജ്, ഹൃദ്യ അജീഷ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ആളൂർ പഞ്ചായത്ത് കുഴുക്കാട്ടുശ്ശേരി ഹെൽത്ത് സെന്റർ ആരോഗ്യ കേന്ദ്രമാക്കി മാറ്റിയതിന്റെ  ഉദ്ഘാടനം 
മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ സന്ധ്യ നൈസൺ നിർവഹിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ശിലാഫലകം അനാച്ഛാദനം ചെയ്തു. രതി സുരേഷ്, ഷൈനി തിലകൻ, ജുമൈല നസീർ, ടി പി ശ്രീദേവി, ദിപിൻ പാപ്പച്ചൻ, ബിന്ദു ഷാജു, എം എസ് വിനയൻ, കെ ആർ സുബ്രമണ്യൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പുന്നയൂർക്കുളം മൂന്നാം വാർഡിൽ നടന്ന ചടങ്ങിന് എൻ കെ അക്ബർ എം എൽ എ ഓൺലൈനിൽ ആശംസ നേർന്നു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ അധ്യക്ഷയായി.ജില്ല പഞ്ചായത്തംഗം അബ്ദുൾ റഹീം വീട്ടിപറമ്പിൽ ,  ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ ലീനസ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രേമ സിദ്ധാർത്ഥൻ, മൂസ ആലത്തിയിൽ , ബിന്ദു ടീച്ചർ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 
പഞ്ചായത്ത് വൈ.പ്രസിഡന്റ് ഇ കെ നിഷാർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ റോബിൻസൺ നന്ദിയും പറഞ്ഞു.അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ എസ് അനുലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു.

date