Skip to main content

അദാലത്തിൽ പരിഹാരം ; ശകുന്തളയുടെ നികുതിയടച്ചു

റീസർവെ കഴിഞ്ഞപ്പോൾ പാർളിക്കാട് സ്വദേശി ശകുന്തളയ്ക്ക് നികുതി അടക്കാൻ കഴിയാത്തതിന് അദാലത്തിൽ പരിഹാരം. ശകുന്തളയുടെ പരാതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പരിഹരിച്ചു.

ശകുന്തളയുടെ 33 സെന്റ് ഭൂമിയ്ക്ക് 2017 - 2018 വരെ മുടങ്ങാതെ നികുതി അടച്ചിരുന്നു.  എന്നാൽ റീസർവേയ്ക്ക് ശേഷം നികുതി അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. 

അദാലത്തിൽ സമർപ്പിച്ച അപേക്ഷയിൽ സ്ഥല പരിശോധനയും റിക്കാർഡ് പരിശോധനയും നടത്തി നാളിതു വരെയുള്ള അടിസ്ഥാന ഭൂനികുതിയും വെള്ളക്കരവും ഈടാക്കി പരിഹാരമായി.

date