Skip to main content

വിവാഹ ധനസഹായം ലഭ്യമാക്കാൻ നടപടി

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വടക്കാഞ്ചേരി പള്ളി ഹാളിൽ നടന്ന തലപ്പിള്ളി താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തിലൂടെ വിവാഹ ധനസഹായത്തിന് വഴിയൊരുങ്ങുന്നു.

ദേശമംഗലം സ്വദേശിയായ ദാസൻ കേരള കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡിൽ 2020ൽ മകളുടെ വിവാഹധന സഹായത്തിന് അപേക്ഷ നൽകിയിരുന്നു. അപേക്ഷയിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ധനസഹായം ലഭിച്ചില്ല. അദാലത്തിലൂടെ പരാതി പരിഹരിച്ച് ധനസഹായം ഉറപ്പാക്കി.

ദേശമംഗലം സ്വദേശികളായ ദാസനും ഉഷയ്ക്കും മൂന്ന് പെൺകുട്ടികളാണ്. മൂന്നാമത്തെ മകളുടെ കല്യാണ ആവശ്യത്തിനാണ് അപേക്ഷ നൽകിയത്.

 നിലവിൽ അപേക്ഷ  സംബന്ധിച്ച മുഴുവൻ അപാകതകളും പരിഹരിച്ച് ധനസഹായം ഉറപ്പാക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു. പ്രത്യേക പരിഗണന നൽകി വേഗത്തിൽ ധനസഹായം എത്തിക്കുമെന്ന് അപേക്ഷ പരിഗണിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു.

date