Skip to main content

ലോക ക്ഷീര ദിനം

ക്ഷീര വികസന വകുപ്പിന് കീഴിൽ ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ നടത്തുന്നു. മെയ് 26ന്‌ രാവിലെ ഒമ്പത് മണിക്ക് എൽ പി വിഭാഗം ചിത്ര രചനാ മത്സരങ്ങൾ (ക്രയോൺസ്, ജലച്ചായം) നടക്കും. 11 മണിക്ക് യു പി, ഹൈസ്കൂൾ വിഭാഗം ക്വിസ്, പ്രബന്ധരചന മത്സരങ്ങളും നടക്കും. താല്പര്യമുള്ളവർ 24നകം സ്കൂളിൽ നിന്നുള്ള കത്ത് സഹിതം അപേക്ഷിക്കണം. ഫോൺ: 9544554288, 9446972314, 9496839675.

date