Skip to main content

1640 പേർ ഹയർസെക്കന്ററി തുല്യതാ പരീക്ഷക്ക്

സംസ്ഥാന സാക്ഷരതാമിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയർസെക്കന്ററി തുല്യതാ പരീക്ഷ മെയ് 20ന് ആരംഭിച്ച് 25ന് സമാപിക്കും. ജില്ലയിൽ 1640 പേർ പരീക്ഷ എഴുതും. ഒന്നാം വർഷം 1037 പേരും രണ്ടാം വർഷം 603 പേരുമാണ് പരീക്ഷ എഴുതുന്നത്. ജില്ലയിൽ ആകെ 15 പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. കൂടുതൽ പഠിതാക്കൾ പരീക്ഷ എഴുതുന്നത് ചാലക്കുടി ബോയ്സ് എച്ച്.എസ്.എസിൽ ആണ്. ഒന്നാം വർഷം കൂടുതൽ പരീക്ഷ എഴുതുന്ന സ്കൂളിൽ 120 പഠിതാക്കളാണ് പരീക്ഷ എഴുതുന്നത്. രണ്ടാം വർഷം പരീക്ഷയിൽ 57 പഠിതാക്കളാണ് കുന്നകുളം ജി. എം.ബി.എച്ച്.എസിൽ പരീക്ഷ എഴുതുന്നത്.

പത്താം ക്ലാസ്സ് വിജയിച്ചവരും 22 വയസ് പൂർത്തീകരിച്ചതുമായ പഠിതാക്കളാണ് ഹയർസെക്കന്ററി തുല്യതാ പഠനത്തിന് രജിസ്റ്റർ ചെയ്യുന്നത്. ഈ വർഷത്തെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ മെയ് 31 ന് സമാപിക്കും രണ്ടാം ശനി എല്ലാ ഞായർ ദിവസങ്ങൾ പൊതു അവധി ദിവസങ്ങളിലും ക്ലാസ്സുകൾ ഓഫ് ലൈനായി നടത്തുന്നതിന് ശേഷമാണ് പരീക്ഷ നടത്തുന്നത്. ഹ്യുമാനിറ്റീസ് വിഷയത്തിൽ 1270 പഠിതാക്കളും കൊമേഴ്സിൽ 370 പേരുമാണ് പരീക്ഷ എഴുതുന്നത്

date