Skip to main content
ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ സംഗമം ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്

ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ സംഗമം നടന്നു

ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ  ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ സംഗമം നടന്നു. ഗ്രാമ  പഞ്ചായത്ത് ഹാളിൽ നടന്ന ലൈഫ് സംഗമം  പ്രസിഡന്റ് സുശീല സോമൻ  ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ലൈഫ് ഗുണഭോക്താക്കളെയും ഉൾക്കൊള്ളിച്ചു നടന്ന സംഗമത്തിൽ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ഡി പരമേശ്വരൻ പദ്ധതി വിശദീകരണം നടത്തി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട  154 കുടുംബങ്ങളും ജനറൽ വിഭാഗം 35 കുടുംബങ്ങളും മത്സ്യത്തൊഴിലാളി വിഭാഗം  34 കുടുംബങ്ങളുമാണ് പഞ്ചായത്തിലെ ലൈഫ് പദ്ധതി ഗുണഭോക്താക്കൾ.

ചടങ്ങിൽ വാർഡ് മെമ്പർ ശിവദാസ് കരിപ്പയിൽ  അധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ  ബിന്ദു സുരേഷ്, മെമ്പർ  സി വി രാജേഷ്,വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റെനീഷ്,
 ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സതീഷ് പനക്കൽ തുടങ്ങിയവർ പങ്കെടുത്തു.

date