Skip to main content

ചാവക്കാട് താലൂക്ക് ആശുപതി പുതിയ ഔട്ട് പേഷ്യന്റ് ഡിപ്പാർട്ടമെന്റിന്റെ ഉദ്ഘാടനം ( നാളെ )മെയ് 19 ന്

പി.പി. സെയ്തു മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയം  20 ന്

 ചാവക്കാട് നഗരസഭയുടെ നിർമ്മാണം പൂർത്തീകരിച്ച രണ്ട് പദ്ധതികളുടെ ഉദ്ഘാടനം 19, 20 തിയ്യതികളിൽ നടക്കുമെന്ന്  നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചാവക്കാട് താലൂക്ക് ആശുപതിയിൽ നിർമ്മിച്ച പുതിയ ഔട്ട് പേഷ്യന്റ് ഡിപ്പാർട്ടമെന്റിന്റെ ഉദ്ഘാടനം (ഇന്ന് )മെയ് 19 ന് രാവിലെ 9 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്‌ജ് നിർവ്വഹിക്കും. എൻ കെ അക്ബർ എം എൽ എ അധ്യക്ഷനാകുന്ന ചടങ്ങിൽ ടി എൻ പ്രതാപൻ എംപി, മുൻ എംഎൽഎ കെ വി അബ്ദുൾ ഖാദർ തുടങ്ങിയവർ മുഖ്യതിഥികളാകും.

 സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ചാവക്കാട് നഗരസഭ മുതുവട്ടൂർ  9-ാം വാർഡിൽ സെക്രട്ടറി ക്വാർട്ടേഴ്സിന് സമീപം മുൻ ചാവക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി സെയ്തു മുഹമ്മദിന്റെ സ്മരണാർത്ഥം നിർമ്മിച്ച പി.പി. സെയ്തു മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയം  20 ന് വൈകീട്ട് 5.30 ന് തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നാടിന് സമർപ്പിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു. 
 

സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷന്റെ ഭാഗമായി നാഷണൽ ഹെൽത്ത് മിഷൻ മുഖേന 1.22 കോടി രൂപ ചെലവഴിച്ചാണ് താലൂക്ക് ആശുപത്രിയിൽ പുതിയ ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റ് നിർമ്മിച്ചിട്ടുള്ളത്.

ജനകീയാസൂത്രണ പദ്ധതി പ്രകാരം 45 ലക്ഷം രൂപ ചിലവഴിച്ച് 1500 ചതുരശ്ര അടിയിലാണ് പി പി സെയ്തു മുഹമ്മദ് സ്മാരക  കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.കേരള സംസ്ഥാന നിർമ്മിതി കേന്ദ്രയാണ് നിർമ്മിച്ചത്.ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ അധ്യക്ഷനാകും. ഗുരുവായൂർ ചെയർമാനും ചേംബർ ചെയർമാനുമായ എം കൃഷ്ണദാസ് മുഖ്യ അതിഥിയാകും. 

നഗരസഭാ ചെയർപേഴ്സൺന്റെ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ വൈസ് ചെയർമാൻ കെ കെ മുബാറക്ക്,സ്ഥിരം സമിതി അധ്യക്ഷൻ മാരായ ഷാഹിന സലിം ,പി എസ് അബ്ദുൽ റഷീദ് , അഡ്വ. എ വി മുഹമ്മദ് അൻവർ , പ്രസന്ന രണദിവെ ,താലൂക്ക് ആശുപത്രി സൂപ്രണ്ട് പി കെ ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.

date