Skip to main content

ചലച്ചിത്രോത്സവം: ടൂറിങ് ടാക്കീസ് നഗരത്തില്‍

കൊച്ചി: ഡിസംബറില്‍ തിരുവനന്തപുരത്തു നടക്കുന്ന 22 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രചരണാര്‍ത്ഥം കേരള ചലച്ചിത്ര അക്കാദമിയും പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ എറണാകുളം ജില്ലാ ഓഫീസും നഗരത്തിലെ ഫിലിം സൊസൈറ്റികളുമായി ചേര്‍ന്നു ടൂറിങ് ടാക്കീസ് ചലച്ചിത്ര പ്രദര്‍ശനം നടത്തുന്നു. മുന്‍ വര്‍ഷങ്ങളില്‍ നടന്ന ചലച്ചിത്ര മേളകളില്‍ അവാര്‍ഡുകള്‍ നേടിയ അഞ്ചു ചിത്രങ്ങളാണ് നവംബര്‍ 26 ഞായറാഴ്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്. 

ഞായറാഴ്ച രാവിലെ 10 മണിക്ക്ഡോ ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം, 11.45ന് സജി പാലമേല്‍ സംവിധാനം ചെയ്ത ആറടി, ഉച്ചക്ക് രണ്ടു മണിക്ക് ലെനിന്‍ ഭാരതിയുടെ വെസ്‌റ്റേണ്‍ ഘട്‌സ് (തമിഴ്), വൈകുന്നേരം 4.30 നു പാന്‍സ് ലാബിറിന്ത് എന്ന മെക്‌സിക്കന്‍ ചിത്രം. 6.30 \് വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. {പവേശനം സൗജന്യം.

date