Skip to main content

മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെയും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം

 

ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകനയോഗം 

കളമശേരി ഗവ.മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെയും നിര്‍മ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കാൻ നിർദേശം. നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിൻ്റെ അധ്യക്ഷതയിൽ   വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ
അവലോകന യോഗം ചേർന്നു.

നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിക്ക് സബ്സ്റ്റേഷൻ കൈമാറുന്നതിനായി എൻഒസി നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി. 

നിശ്ചയിച്ച സമയപ്രകാരം ഓരോ പ്രവർത്തനങ്ങളും തീർക്കണം. ഒരു കാരണവശാലും തീരുമാനമെടുത്ത കാര്യങ്ങളിലെ നടപടികൾ വൈകരുത്. വിവിധ വകുപ്പുകളുടെ പ്രവർത്തന പുരോഗതിയും യോഗത്തിൽ വിലയിരുത്തി.

കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കളമശേരി മെഡിക്കല്‍ കേളേജ് സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹന്‍,  മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പല്‍ ഡോ. രശ്മി രാജന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കരാറുകാര്‍ എന്നിവരും കിഫ്ബി ടെക്നിക്കൽ അഡ്വൈസർ എ ശ്രീകണ്ഠൻ നായർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.

date