Skip to main content

കളമശ്ശേരി നഗരസഭയിൽ നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി 

 

ജില്ലാ എൻ്ഫോഴ്സ്മെൻ്റ് സ്ക്വാഡ് കളമശ്ശേരി നഗരസഭയിൽ    വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്കിൻ്റെ വൻ ശേഖരം പിടിച്ചെടുത്തു. പള്ളിലാം കരയിൽ ജോണിന്റെ  സ്ഥാപനത്തിൽ നിന്ന്  115 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും നോർത്ത് കളമശ്ശേരി  പീയെസ് ട്രേഡേഴ്സ്   എന്ന സ്ഥാപനത്തിൽ നിന്നും 371 കി.ഗ്രാം പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ, 123 കി.ഗ്രാം ഡിസ്പോസിബിൾ പ്ലേറ്റ് ,10 കി.ഗ്രാം പേപ്പർ ഇല ,25 കി.ഗ്രാം ഡിസ്പോസിബിൾ പ്ലേറ്റ്  എന്നിവയടക്കം 540 കി.ഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.

 ഷോപ്പേഴ്സ് ഷോപ്പ് എന്ന സ്ഥാപനത്തിൽ നിന്നും 120 കി.ഗ്രാം (പ്ലാസ്റ്റിക്ക് കോട്ടഡ് കപ്പുകൾ 100 കി.ഗ്രാം ,20 കി.ഗ്രാം പേപ്പർ ഇല ) നിരോധിത പ്ലാസ്റ്റിക്ക് അടക്കം ആകെ 775 കി.ഗ്രാം പിടിച്ചെടുത്ത് 45000 രൂപാ പിഴ ചുമത്തി. പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പർ പ്ലേറ്റ്, ഗ്ലാസ്, ക്യാരി ബാഗുകൾ  ഇലകൾ എന്നിവയാണ് പിടിച്ചെടുത്തിട്ടുള്ളത് .

ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ  അജിത് കുമാർ .വി .എം ,ടീം അംഗങ്ങളായ   സി.കെ. മോഹനൻ, എൽദോസ് സണ്ണി , എന്നിവരും കളമശ്ശേരി മുൻസിപ്പൽ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാരും   പരിശോധനയിൽ പങ്കെടുത്തു.  കളമശ്ശേരി, തൃക്കാക്കര മുൻസിപ്പാലിറ്റിയിലും കൊച്ചിൻ കോർപ്പറേഷനിലും പരിശോധന  തുടരുമെന്ന് അധികൃതർ അറിയിച്ചു.

date