Skip to main content

പട്ടികജാതി വിഭാഗക്കാർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാരിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് താത്പര്യമുള്ള മെഡിക്കൽ/എഞ്ചിനീയറിംഗ് ബിരുദധാരികൾമറ്റ് വിഷയങ്ങളിലെ ബിരുദ ബിരുദാനന്തര പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവർ എന്നിവർക്കുള്ള സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന പദ്ധതിയായ ലക്ഷ്യ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് മെഡിക്കൽ/എഞ്ചിനീയറിംഗ് ബിരുദമോ മറ്റ് വിഷയങ്ങളിൽ ബിരുദ/ബിരുദാനന്തര പരീക്ഷകളിൽ ഉയർന്ന മാർക്ക്  നേടിയവർക്കോ അപേക്ഷിക്കാം. 2023 ഏപ്രിൽ 1ന്  21-36 പ്രായപരിധിയിൽ ഉള്ളവരായിരിക്കണം. മെഡിക്കൽ/എഞ്ചിനീയറിംഗ്/ബിരുദ/ബിരുദാനന്തര പരീക്ഷകളിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവർ തെരഞ്ഞെടുക്കുന്ന മികച്ച സ്ഥാപനങ്ങളിൽ ചേർന്ന് പരിശീലനം നടത്താം.

പരിശീലനാർത്ഥികൾക്ക് കോഴ്സ് ഫീയായി പരമാവധി ഒരു ലക്ഷം, ഹോസ്റ്റൽ ഫീയായി പ്രതിമാസം 7500 രൂപ, സ്‌റ്റൈപന്റ് ഇനത്തിൽ പ്രതിമാസം 1500, പ്രിലിംസ് എഴുത്തു പരീക്ഷാ പരിശീലനത്തിന് 10000 രൂപ, മെയിൻസ് എഴുത്തു പരീക്ഷാ പരിശീലനത്തിന് 10000 രൂപ, ബുക്ക് കിറ്റ് അലവൻസ് ഇനത്തിൽ 5000 രൂപ എന്നിവ ലഭിക്കും.  www.icsets.org വെബ്സൈറ്റ് മുഖേനയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 20 വൈകുന്നേരം 5 മണി. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 0471-2533272/8547630004/9446412579 നമ്പറുകളിൽ നിന്ന് ലഭിക്കും.

പി.എൻ.എക്‌സ്. 2377/2023

date