Skip to main content

അഡ്വഞ്ചർ ഓപ്പറേറ്റേഴ്സിന് സുരക്ഷിതത്വം

 

കേരളത്തിലെ സാഹസിക ടൂറിസം മേഖലയിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി കേരള സർക്കാർ അഡ്വഞ്ചർ ഓപ്പറേറ്റേഴ്സിനായി "അഡ്വഞ്ചർ ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഗൈഡ് ലൈൻസ്" പുറപ്പെടുവിച്ചു. കേരളത്തിൽ കൂടുതൽ പ്രചാരത്തിലുള്ള 30 സാഹസിക ടൂറിസം ആക്ടിവിറ്റികളെ ഉൾക്കൊള്ളിച്ചാണ് റെഗുലേഷൻസ് പുറത്തിറക്കിയിട്ടുള്ളത്. ഇതിനുപുറമേ  മറ്റു സാഹസിക ടൂറിസം ആക്ടിവിറ്റികൾക്കായി പൊതുവായ സുരക്ഷാ മാർഗ്ഗവും  നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ടെന്റ് ക്യാമ്പിങ്ങിനു പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കി സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.  സാഹസിക ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്റർമാർക്കായി വിനോദസഞ്ചാര വകുപ്പ് ഓൺലൈൻ രജിസ്ട്രേഷൻ സമ്പ്രദായവും നടപ്പിലാക്കിയിട്ടുണ്ട്. വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിലുള്ള ഒരു വിദഗ്ധ സമിതിയുടെ നേരിട്ടുള്ള സുരക്ഷാ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും രജിസ്ട്രേഷൻ നൽകുക. അതിനാൽ ജില്ലയിൽ സാഹസിക ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ടൂർ ഓപ്പറേറ്റർമാർ അടക്കമുള്ള സ്ഥാപനങ്ങൾ ചുവടെ തന്നിരിക്കുന്ന ലിങ്ക് വഴി https://www.keralaadventure.org/online-registrstion/https://www.keralatourism.org/business അടിയന്തരമായി രജിസ്റ്റർ ചെയ്യേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് 0471 2320777,9656011630 ബന്ധപെടുക.

date