Skip to main content

കരുതലും കൈത്താങ്ങും : ഭിന്നശേഷിക്കാരനായ പ്രസാദിന്റെ വീട്ടിലേക്ക് റോഡ് നിർമ്മിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

 

ഭിന്നശേഷിക്കാരനായ പ്രസാദിന്റെ വീട്ടിലേക്ക്  റോഡ് നിർമ്മിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതോടെ കോതമംഗലം താലൂക്ക് തല അദാലത്ത് വേദിയിൽ നിന്നും കുന്നുംപുറത്ത് കുടുംബം സന്തോഷത്തോടെ മടങ്ങി.

കീരംപാറ പഞ്ചായത്ത് രണ്ടാം വാർഡിലെ സ്ഥിരതാമസക്കാരായ പ്രസാദിനും കുടുംബത്തിനുമാണ് മന്ത്രി പി. പ്രസാദിന്റെ ഇടപെടലിൽ റോഡ് നിർമ്മാണത്തിന് അനുമതി ലഭിച്ചത്. 

ഓമന അയ്യാവും മക്കളായ കെ.എ പ്രസാദും കെ.എ വേണുവും വർഷങ്ങളായി താമസിക്കുന്ന കീരംപാറയിലെ കുന്നുംപുറത്ത് വീട്ടിലേക്കുള്ള വഴി വളരെ ശോചനീയ അവസ്ഥയിലാണ്.  വീൽചെയറിൽ സഞ്ചരിക്കുന്ന പ്രസാദും കുടുംബവും വന ഭൂമിയിലൂടെയുള്ള വഴിയാണ് വീട്ടിൽ എത്താൻ ഉപയോഗിക്കുന്നത്.  അടിയന്തരഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിൽ പോലും എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. 

പരാതി പരിഗണിച്ച മന്ത്രി പി. പ്രസാദ് റോഡ് നിർമ്മാണം രണ്ടുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു. കോതമംഗലം താലൂക്കിൽ നടന്ന പരാതി പരിഹാര അദാലത്തിലാണ് 

date